വേളം : രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിച്ച നാരാക്കുഴിയുടെ ദാഹം തീരുന്നു. ഗ്രാമപഞ്ചായത്തിലെ നാരാക്കുഴി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു.
വാര്‍ഡ് അംഗം തായന ബാലമണി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ബാബു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി കുഞ്ഞിക്കണ്ണന്, പഞ്ചായത്ത് അംഗം സി. പി. ഫാത്തിമ, വാര്‍ഡ് കണ്‍വീനര്‍ പി. ഷെരീഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
The thirst of the pit will be quenched; The work of the drinking water project was inaugurated