---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി നങ്ങേലിക്കണ്ടി -വളയന്നൂർ റോഡിൽ പൂർണ്ണ ഗതാഗത നിരോധനം, ബദൽ പാതകളറിയാം"
english_title: "Complete traffic ban on Kuttiadi Nangelikandi-Valayannur road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354454/complete-traffic-ban-on-kuttiadi-nangelikandi-valayannur-road"
published_at: "2026-04-20T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e611a31071b_Complete_traffic_ban_on_Kuttiadi_Nangelikandi-Valayannur_road.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി നങ്ങേലിക്കണ്ടി -വളയന്നൂർ റോഡിൽ പൂർണ്ണ ഗതാഗത നിരോധനം, ബദൽ പാതകളറിയാം

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി നങ്ങേലിക്കണ്ടി - വളയന്നൂർ റോഡിൽ ഏപ്രിൽ 23 മുതൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിലെ നമ്പാട്ടിൽ താഴപാലം കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാലാണ് നടപടി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി നങ്ങേലിക്കണ്ടി - വളയന്നൂർ റോഡിൽ ഏപ്രിൽ 23 മുതൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിലെ നമ്പാട്ടിൽ താഴപാലം കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാലാണ് നടപടി.

കുറ്റ്യാടിയിൽ നിന്നും വളയന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ സംസ്ഥാനപാതയിലെ കടേക്കച്ചാൽ വഴിയോ, കുറ്റ്യാടി പള്ളി ഊരത് റോഡ് - കൈപ്രംകടവ് റോഡ് വഴിയോ യാത്ര ചെയ്യേണ്ടതാണ്. തിരിച്ചുള്ള യാത്രയ്ക്കും ഇതേ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി സെക്ഷൻ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354454/complete-traffic-ban-on-kuttiadi-nangelikandi-valayannur-road)