---
title: "മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Police register case against man who was drunk in public in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354593/police-register-case-against-man-who-was-drunk-in-public-in-mokeri"
published_at: "2026-04-21T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e734e3d5edf_Police_register_case_against_man_who_was_drunk_in_public_in_Mokeri.jpg"
keywords: []
---

# മൊകേരിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** മൊകേരി: മൊകേരി ടൗണിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പരസ്യമായി മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മൊകേരി സ്കൂൾ പറമ്പത്ത് മനോജ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 7.50-ഓടെ മൊകേരി ടൗണിലെ ലിനീഷ് ഹോട്ടലിന് സമീപമായിരുന്നു സംഭവം.

## Article Content

മൊകേരി: മൊകേരി ടൗണിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പരസ്യമായി മദ്യപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. മൊകേരി സ്കൂൾ പറമ്പത്ത് മനോജ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 7.50-ഓടെ മൊകേരി ടൗണിലെ ലിനീഷ് ഹോട്ടലിന് സമീപമായിരുന്നു സംഭവം.

പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ സുബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റോഡ് വശത്തിരുന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മദ്യപിക്കുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്ക് നിയമാനുസരണമുള്ള 35(3) ബി.എൻ.എസ്.എസ് നോട്ടീസ് നൽകി. മദ്യക്കുപ്പികളും മറ്റ് തൊണ്ടിമുതലുകളും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354593/police-register-case-against-man-who-was-drunk-in-public-in-mokeri)