---
title: "ദുരിതം പേറി യാത്രക്കാർ; നരിപ്പറ്റ അതിർത്തിയിൽ റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ"
english_title: "Road collapses in Naripatta, commuters in distress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354601/road-collapses-in-naripatta-commuters-in-distress-new"
published_at: "2026-04-21T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e73c1c084c3_Road_collapses_in_Naripatta,_commuters_in_distress.jpg"
keywords: []
---

# ദുരിതം പേറി യാത്രക്കാർ; നരിപ്പറ്റ അതിർത്തിയിൽ റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** കുറ്റ്യാടി: പഞ്ചായത്തിലെ ചില ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്താത്തതുമൂലം വാഹനഗതാഗതം ദുഷ്‌കരമാകുന്നു. നരിപ്പറ്റ പഞ്ചായത്തിലെ താഴെനരിപ്പറ്റ, മൊയിലോത്ത് കുന്ന്, പതിയാരം പ്രദേശങ്ങളിലുള്ളവർക്ക് കക്കട്ടില്‍ ടൗണിലെത്താനുള്ള പ്രധാന റോഡാണിത്.

## Article Content

കുറ്റ്യാടി: പഞ്ചായത്തിലെ ചില ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്താത്തതുമൂലം വാഹനഗതാഗതം ദുഷ്‌കരമാകുന്നു. നരിപ്പറ്റ പഞ്ചായത്തിലെ താഴെനരിപ്പറ്റ, മൊയിലോത്ത് കുന്ന്, പതിയാരം പ്രദേശങ്ങളിലുള്ളവർക്ക് കക്കട്ടില്‍ ടൗണിലെത്താനുള്ള പ്രധാന റോഡാണിത്.

കുന്നുമ്മൽ, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ഈ റോഡിന്റെ തുടക്കവും ഒടുക്കവും നരിപ്പറ്റ പഞ്ചായത്തിലാണെങ്കിലും മധ്യഭാഗത്തെ 400 മീറ്ററോളം വരുന്നത് നാദാപുരം പഞ്ചായത്തിലാണ്. ഈ ഭാഗമാണ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ കിടക്കുന്നത്. മേൽവള്ള്യാട്ട് നരസിംഹ-മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡാണിത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354601/road-collapses-in-naripatta-commuters-in-distress-new)