---
title: "ലക്ക് കേട്ട്; കുറ്റ്യാടിയിൽ ലഹരിയിൽ സ്വയം നിയന്ത്രണം വിട്ട് യുവാവിന്റെ പരാക്രമം, പോലീസ് കേസെടുത്തു"
english_title: "Police register case after drunk youth loses control of himself in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354996/police-register-case-after-drunk-youth-loses-control-of-himself-in-kuttiadi"
published_at: "2026-04-23T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9d6a4bed03_Police_register_case_after_drunk_youth_loses_control_of_himself_in_Kuttiadi.jpg"
keywords: []
---

# ലക്ക് കേട്ട്; കുറ്റ്യാടിയിൽ ലഹരിയിൽ സ്വയം നിയന്ത്രണം വിട്ട് യുവാവിന്റെ പരാക്രമം, പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. ഒളോടി താഴ ചെറുവത്തിര വീട്ടിൽ അഖിനെതിരെയാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. ഒളോടി താഴ ചെറുവത്തിര വീട്ടിൽ അഖിനെതിരെയാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രി 10:45-ഓടെ കുറ്റ്യാടി എസ് ഐ സുബിൻ ബിജുവും സംഘവും മണിമല വലകെട്ട് റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഒളോടി താഴ റേഷൻ കടയ്ക്ക് മുൻവശം വെച്ച് ലഹരിക്കടിമപ്പെട്ട് സ്വയം നിയന്ത്രിക്കാനാകാതെ അക്രമാസക്തനായി പെരുമാറുകയായിരുന്നു ഇയാൾ.

പോലീസ് ഇയാളെ തടയുകയും 35(3) ബി എൻ എസ് എസ് പ്രകാരം നോട്ടീസ് നൽകി. എ.എസ്.ഐ ഷാജി, സി.പി.ഒ ശ്രീനാഥ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354996/police-register-case-after-drunk-youth-loses-control-of-himself-in-kuttiadi)