---
title: "ഭീതി പടർത്തി പുലി; കൈവേലി അറക്കലെ പൊയിലില്‍ പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു, ജനവാസ മേഖലയിൽ ആശങ്ക"
english_title: "leopard spreads fear  kills dog in broad daylight in Kaivelli ArakalePoil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355092/leopard-spreads-fear-kills-dog-in-broad-daylight-in-kaivelli-arakalepoil"
published_at: "2026-04-23T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea4e5c2d897_leopard.jpg"
keywords: []
---

# ഭീതി പടർത്തി പുലി; കൈവേലി അറക്കലെ പൊയിലില്‍ പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു, ജനവാസ മേഖലയിൽ ആശങ്ക

> **Lead Summary:** **കൈവേലി: **കൈവേലിക്ക് സമീപം അറക്കലെ പൊയിലില്‍ പുലിയിറങ്ങിയതായി നാട്ടുകാർ. പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു. ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. കുരുവന്റെ പൊയിൽ ചന്ദ്രന്‍റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. നായയെ പുലി പിടിക്കുന്നത് കണ്ട ചന്ദ്രന്‍ പ്രാണരക്ഷാർഥം മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

## Article Content

**കൈവേലി: **കൈവേലിക്ക് സമീപം അറക്കലെ പൊയിലില്‍ പുലിയിറങ്ങിയതായി നാട്ടുകാർ. പട്ടാപ്പകല്‍ നായയെ കടിച്ചു കൊന്നു. ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. കുരുവന്റെ പൊയിൽ ചന്ദ്രന്‍റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. നായയെ പുലി പിടിക്കുന്നത് കണ്ട ചന്ദ്രന്‍ പ്രാണരക്ഷാർഥം മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

കുറച്ച് സമയത്തിന് ശേഷം ആളെ കൂട്ടി സ്ഥലത്തെത്തിയപ്പോള്‍ പാതി ഭക്ഷിച്ച നായയെ ഉപേക്ഷിച്ച് പുലി ഓടി പോയിരുന്നു. വന്യമൃഗത്തിന്റെ കാൽപ്പാടുകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത് പുലിയുടേതാണെന്ന് നാട്ടുകാർ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ കുറച്ചു കാലമായി നരിപ്പറ്റയുടെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇപ്പോൾ ജനവാസ മേഖലയിൽ തന്നെ പുലി എത്തിയത് നാട്ടുകാരെ വല്ലാത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355092/leopard-spreads-fear-kills-dog-in-broad-daylight-in-kaivelli-arakalepoil)