---
title: "പരസ്യ മദ്യപാനം; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി"
english_title: "Police arrest young man for drinking alcohol in public in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355382/police-arrest-young-man-for-drinking-alcohol-in-public-in-kuttiadi"
published_at: "2026-04-25T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8bab545ac_Police_arrest_young_man_for_drinking_alcohol_in_public_in_Kuttiadi.jpg"
keywords: []
---

# പരസ്യ മദ്യപാനം; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി

> **Lead Summary:** കുറ്റ്യാടി: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി. മൊകേരി കോവുക്കുന്ന് കനാൽ പാലത്തിന് സമീപം പരസ്യമായി മദ്യപിക്കുകയായിരുന്ന മൊകേരി നമ്പൂതിശ്ശന്റെ പറമ്പത്ത് വീട്ടിൽ ജീവിൻലാലിനെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

## Article Content

കുറ്റ്യാടി: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി. മൊകേരി കോവുക്കുന്ന് കനാൽ പാലത്തിന് സമീപം പരസ്യമായി മദ്യപിക്കുകയായിരുന്ന മൊകേരി നമ്പൂതിശ്ശന്റെ പറമ്പത്ത് വീട്ടിൽ ജീവിൻലാലിനെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി 8.30-ഓടെ പോലീസ് പട്രോളിംഗിനിടെയാണ് സംഭവം. സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുമ്പോൾ കനാൽ പാലത്തിന് സമീപം റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്നു ജീവൻലാൽ. ഇയാളിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസ്സും മറ്റും പോലീസ് പിടിച്ചെടുത്തു.

പ്രതിക്ക് 35(3) ബി എൻ എസ് എസ് പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചു. കുറ്റ്യാടി എ.എസ്.ഐ സിറാജുദ്ദീൻ തുണ്ടിയിൽ, സി.പി.ഒ ഷിനു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355382/police-arrest-young-man-for-drinking-alcohol-in-public-in-kuttiadi)