---
title: "മദ്യപിച്ച് ലക്കുകെട്ടു; കാവിലുംപാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി"
english_title: "Police arrest youth who created a ruckus while drunk in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355396/police-arrest-youth-who-created-a-ruckus-while-drunk-in-kavilumpara"
published_at: "2026-04-25T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec9554521bd_Police_arrest_youth_who_created_a_ruckus_while_drunk_in_Kavilumpara.jpg"
keywords: []
---

# മദ്യപിച്ച് ലക്കുകെട്ടു; കാവിലുംപാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി

> **Lead Summary:** **കുറ്റ്യാടി: [ ** പൊതുസ്ഥലത്ത് മദ്യപിച്ച് ലക്കുകെട്ട് ജനങ്ങൾക്ക് ശല്യമാകും വിധം പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി. കാവിലുംപാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള പൊതുറോഡിലാണ് പ്രതി മദ്യപിച്ച് കലഹസ്വഭാവത്തോടെ പെരുമാറിയത്. കരണ്ടോട് വലിയകളരിപ്പൊയിൽ സാജുവിനെയാണ് തൊട്ടിൽപാലം പോലീസ് പിടികൂടിയത്.

## Article Content

**കുറ്റ്യാടി: [ ** പൊതുസ്ഥലത്ത് മദ്യപിച്ച് ലക്കുകെട്ട് ജനങ്ങൾക്ക് ശല്യമാകും വിധം പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി. കാവിലുംപാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള പൊതുറോഡിലാണ് പ്രതി മദ്യപിച്ച് കലഹസ്വഭാവത്തോടെ പെരുമാറിയത്. കരണ്ടോട് വലിയകളരിപ്പൊയിൽ സാജുവിനെയാണ് തൊട്ടിൽപാലം പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി 7.45-ഓടെ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം. സബ് ഇൻസ്പെക്ടർ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റം. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്ന് പോലീസ് ഇയാൾക്കെതിരെ 35(3) ബി എൻ സി സി പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു. പരസ്യമായി ശല്യമുണ്ടാക്കരുതെന്ന് കർശന താക്കീത് നൽകി വിട്ടയച്ചു. എ എസ് ഐ റഫീഖ് എസ്.സി.പി.ഒ പ്രകാശൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355396/police-arrest-youth-who-created-a-ruckus-while-drunk-in-kavilumpara)