---
title: "പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Drinking in public: Police file case against two people in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355554/drinking-in-public-police-file-case-against-two-people-in-kuttiadi"
published_at: "2026-04-26T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eddea2c6bbc_Police_file_case_against_two_people_in_Kuttiadi.jpg"
keywords: []
---

# പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **കുറ്റ്യാടി:[ **മുളമ്പത്ത് പയ്യക്കണ്ടി ഭാഗത്ത് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ച രണ്ടുപേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. പയ്യെക്കണ്ടി സ്വദേശി വാരിപൊയിൽ വീട്ടിൽ സജിത്ത് , കനിയിൽ വീട്ടിൽ രതീഷ് എന്നിവർക്കെതിരെയാണ് പോലീസ് പിടികൂടിയത്.

## Article Content

**കുറ്റ്യാടി:[ **മുളമ്പത്ത് പയ്യക്കണ്ടി ഭാഗത്ത് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ച രണ്ടുപേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. പയ്യെക്കണ്ടി സ്വദേശി വാരിപൊയിൽ വീട്ടിൽ സജിത്ത് , കനിയിൽ വീട്ടിൽ രതീഷ് എന്നിവർക്കെതിരെയാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 6.45-ഓടെ മുളമ്പത്ത് - കമ്പളച്ചോല റോഡിൽ പയ്യക്കണ്ടി തുണ്ടിയിൽ സ്റ്റോറിന് സമീപമായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. റോഡരികിൽ വെച്ച് പരസ്യമായി മദ്യം കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് പിടിച്ചെടുത്തു.തുടർന്ന് കേസ് രജിസ്റ്റർ ചെയുകയും പ്രതികൾക്ക് ബി.എൻ.എസ്.എസ് 35(3) പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചു. എ.എസ്.ഐ രാജേഷ് കനിയിൽ, സി.പി.ഒ ബിജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355554/drinking-in-public-police-file-case-against-two-people-in-kuttiadi)