---
title: "മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം"
english_title: "Mappila Kala Akademi's 'organizational journey' begins in Kuttiadi tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355718/mappila-kala-akademis-organizational-journey-begins-in-kuttiadi-tomorrow"
published_at: "2026-04-27T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0aa601520_Mappila_Kala_Akademis_organizational_journey_begins_in_Kuttiadi_tomorrow.jpg"
keywords: []
---

# മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം

> **Lead Summary:** കുറ്റ്യാടി : കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സംഘടനാ യാത്ര' നാളെ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് കുറ്റ്യാടി ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലെ സയൻഷ്യ ഹാളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

## Article Content

കുറ്റ്യാടി : കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സംഘടനാ യാത്ര' നാളെ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് കുറ്റ്യാടി ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലെ സയൻഷ്യ ഹാളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

മാപ്പിളകലാ അക്കാദമിയുടെ പ്രവർത്തനം കോഴിക്കോട് ജില്ലയിൽ കൂടുതൽ ശാസ്ത്രീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി വിവിധ ചാപ്റ്ററുകളുടെ പ്രവർത്തനം അവലോകനം ചെയ്യാനും ജില്ലാ കമ്മിറ്റിയുടെ കർമ്മ പദ്ധതി വിശദീകരിക്കാനും വേണ്ടിയാണ് യാത്ര. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, വടകര എന്നീ ചാറ്ററുകളിലെ പ്രവർത്തകസമിതി അംഗങ്ങളാണ് കുറ്റ്യാടിയിൽ പങ്കെടുക്കേണ്ടത്.

29ന് ബുധനാഴ്ച കൊടുവള്ളി, നല്ലളം, ഒളവണ്ണ എന്നീ ചാറ്ററുകൾ പങ്കെടുക്കുന്ന യാത്ര പെരുമണ്ണയിലും മുപ്പതിന് വ്യാഴാഴ്ച കോഴിക്കോട് സിറ്റി, ഫറോക്ക്, ബേപ്പൂർ ചാപ്റ്ററുകൾ പങ്കെടുക്കുന്ന യാത്ര ഫറോക്കിലും ക്കിലും നടക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ജില്ലാ ഭാരവാഹികളും യാത്രയിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355718/mappila-kala-akademis-organizational-journey-begins-in-kuttiadi-tomorrow)