---
title: "പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം   "
english_title: "Dispute over parking: Clashes between youths at Kuttiadi market"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355739/dispute-over-parking-clashes-between-youths-at-kuttiadi-market"
published_at: "2026-04-27T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef19a21a8b5_Dispute_over_parking.jpg"
keywords: []
---

# പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം   

> **Lead Summary:** **കുറ്റ്യാടി: [**[ ]: വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. സംഘർഷത്തെത്തുടർന്ന് പോലീസ് ഇടപെട്ടതോടെ കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിസരത്ത് രാത്രി വൈകിയും വൻ ജനക്കൂട്ടം തടിച്ചുകൂടി.

## Article Content

**കുറ്റ്യാടി: [**[ ]: വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. സംഘർഷത്തെത്തുടർന്ന് പോലീസ് ഇടപെട്ടതോടെ കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിസരത്ത് രാത്രി വൈകിയും വൻ ജനക്കൂട്ടം തടിച്ചുകൂടി.

ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ നീലേച്ചുകുന്നിൽ വെച്ചാണ് ആദ്യ സംഭവം. ഇവിടെ വെച്ച് കാറുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലി യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഈ സംഭവത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ പത്തു മണിയോടെ കുറ്റ്യാടി കെ.എം.സി ഹോസ്പിറ്റലിന് സമീപം രണ്ടാമത്തെ സംഘർഷവുമുണ്ടായി.

ആശുപത്രിക്ക് സമീപം പാർക്ക് ചെയ്ത കാറിന് മുന്നിലായി സ്കൂട്ടറുകൾ ബ്ലോക്ക് ചെയ്ത് നിർത്തിയതാണ് രണ്ടാമത്തെ സംഘർഷത്തിന് കാരണമായത്. കാർ ഉടമ ഹോണടിച്ചിട്ടും സ്കൂട്ടറുകൾ മാറ്റാൻ യുവാക്കൾ തയ്യാറായില്ലെന്ന് പറയപ്പെടുന്നു. തുടർന്ന് കാർ മുന്നോട്ടെടുത്തതോടെ സ്കൂട്ടറുകൾ മറിഞ്ഞുവീണു. ഇതോടെ യുവാക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘർഷത്തിൽ ഏർപ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355739/dispute-over-parking-clashes-between-youths-at-kuttiadi-market)