---
title: "മദ്യപാനം റോഡരികിൽ; പള്ളിയത്ത്  പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Police have registered a case against three people who were found drunk while sitting in a public place at a church"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355746/police-have-registered-a-case-against-three-people-who-were-drunk-while-sitting-in-a-public-place-at-a-church-new"
published_at: "2026-04-27T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef1ee21ab99_Police_have_registered_a_case_against_three_people_who_were_drunk_while_sitting_in_a_public_place_at_a_church.jpg"
keywords: []
---

# മദ്യപാനം റോഡരികിൽ; പള്ളിയത്ത്  പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: പള്ളിയത്ത് ടൗണിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ച മൂന്ന് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. കട്ടോറ വീട്ടിൽ പുഷ്പൻ , പറമ്പത്ത് വീട്ടിൽ സാജു , ആക്കിപ്പറമ്പത്ത് വീട്ടിൽ ഷാജിഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

കുറ്റ്യാടി: പള്ളിയത്ത് ടൗണിൽ പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ച മൂന്ന് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. കട്ടോറ വീട്ടിൽ പുഷ്പൻ , പറമ്പത്ത് വീട്ടിൽ സാജു , ആക്കിപ്പറമ്പത്ത് വീട്ടിൽ ഷാജിഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 5.25-ഓടെ കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പള്ളിയത്ത് ടൗണിലെ സ്വകാര്യ സിമന്റ് കടയ്ക്ക് സമീപം റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം കണ്ടെത്തുകയായിരുന്നു.

പ്രതികളുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് സ്ഥലത്തെത്തി പിടിച്ചെടുത്തു. പ്രതികൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ബി.എൻ.എസ്.എസ് പ്രകാരം ഇവർക്ക് നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു. എസ്‌.സി.പി.ഒ രാജേഷ്, കെ.എച്ച്.ജി രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355746/police-have-registered-a-case-against-three-people-who-were-drunk-while-sitting-in-a-public-place-at-a-church-new)