---
title: "നാറ്റം സഹിക്കവയ്യാതെ നാട്ടുകാർ; കുറ്റ്യാടി-നാദാപുരം പാലത്തിനടിയിൽ മാലിന്യം തള്ളിയതായി പരാതി; അധികൃതർ പരിശോധന നടത്തി"
english_title: "Complaints of garbage being dumped under Kuttiadi-Nadapuram bridge; authorities conduct inspection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356175/complaints-of-garbage-being-dumped-under-kuttiadi-nadapuram-bridge-authorities-conduct-inspection"
published_at: "2026-04-29T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c9b79ffda_authorities_conduct_inspection.jpg"
keywords: []
---

# നാറ്റം സഹിക്കവയ്യാതെ നാട്ടുകാർ; കുറ്റ്യാടി-നാദാപുരം പാലത്തിനടിയിൽ മാലിന്യം തള്ളിയതായി പരാതി; അധികൃതർ പരിശോധന നടത്തി

> **Lead Summary:** കക്കട്ടില്‍ : അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പാലത്തിന് താഴെ കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതി.

## Article Content

കക്കട്ടില്‍ : അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പാലത്തിന് താഴെ കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതി.

കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ പാലത്തിനടിയിൽ മാലിന്യം തള്ളുന്നതാണ് ദുർഗന്ധത്തിന് കാരണമാകുന്നതെന്ന് സംശയിക്കുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് അറവുമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും ജലാശയങ്ങളിലും തള്ളുന്നത് പതിവാണെന്ന് നേരത്തെയും പരാതിയുയർന്നിരുന്നു.

പാർവതി-പരമേശ്വര ക്ഷേത്രത്തിന് മുൻപിലെ തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നതും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ജനപ്ര തിനിധികളായ എലിയാറ ആനന്ദന്‍. എം.ടി. രവിന്ദ്രന്‍, എന്നിവര്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെ ടുത്തിയതിനെത്തുടര്‍ന്ന് ജെ എച്ച്.ഐ. ശ്രീലയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മേയ് ഒന്നിന് രാവിലെ ഏഴ് മണിമുതല്‍ ഇവിടെ ജനകിയ ശുചീകരണം നടക്കുമെന്ന് വാര്‍ഡ് അംഗം എലിയാറ ആനന്ദന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356175/complaints-of-garbage-being-dumped-under-kuttiadi-nadapuram-bridge-authorities-conduct-inspection)