---
title: "പൊതുസ്ഥലത്ത് ഇരുന്ന് മദ്യപാനം; വടയത്ത് രണ്ട് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു"
english_title: "Kuttiyadi police register case against two people for drinking alcohol while sitting in public"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356194/kuttiyadi-police-register-case-against-two-people-for-drinking-alcohol-while-sitting-in-public"
published_at: "2026-04-29T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1d684e203b_Kuttiyadi_police_register_case_against_two_people_for_drinking_alcohol_while_sitting_in_public.jpg"
keywords: []
---

# പൊതുസ്ഥലത്ത് ഇരുന്ന് മദ്യപാനം; വടയത്ത് രണ്ട് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി : പൊതുസ്ഥലത്ത് വെച്ച് മദ്യപ്പിച്ച രണ്ട് യുവാക്കൾക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വടയം സ്വദേശികളായ ചെറിയപറമ്പത്ത് ജിതിൻ രാജ് , വലിയപറമ്പത് വടയം സ്വദേശി സജേഷ് വി പി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

കുറ്റ്യാടി : പൊതുസ്ഥലത്ത് വെച്ച് മദ്യപ്പിച്ച രണ്ട് യുവാക്കൾക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വടയം സ്വദേശികളായ ചെറിയപറമ്പത്ത് ജിതിൻ രാജ് , വലിയപറമ്പത് വടയം സ്വദേശി സജേഷ് വി പി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രി 8.40-ഓടെ വടയം പൊതു കിണറിന് സമീപം വെച്ചാണ് സംഭവം. കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഞള്ളോരപള്ളി - കടത്തനാടൻ കല്ല് റോഡരികിൽ വെച്ച് പ്രതികൾ മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

പരിശോധനയിൽ മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ അബ്കാരി നിയമത്തിലെ സെക്ഷൻ 15(c) പ്രകാരം ക്രൈം നമ്പർ 353/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. സബ് ഇൻസ്‌പെക്ടർ സുബിൻ ബിജുവിനൊപ്പം കെ.എച്ച്.ജി രഗീഷ്, സി.പി.ഒ ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356194/kuttiyadi-police-register-case-against-two-people-for-drinking-alcohol-while-sitting-in-public)