---
title: "ആദരവോടെ പടിയിറക്കം; കുറ്റ്യാടിയിൽ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell ceremony for Anganwadi workers in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356313/farewell-ceremony-for-anganwadi-workers-in-kuttiadi"
published_at: "2026-04-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e776cb1bb_Farewell_ceremony_for_Anganwadi_workers_in_Kuttiadi.jpg"
keywords: []
---

# ആദരവോടെ പടിയിറക്കം; കുറ്റ്യാടിയിൽ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിന്നും സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. മലയിൽ പീടിക അങ്കണവാടി ഹെൽപ്പർ രുഗ്മിണി തുമ്പക്കുന്നത്ത്, വത്സല എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിന്നും സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. മലയിൽ പീടിക അങ്കണവാടി ഹെൽപ്പർ രുഗ്മിണി തുമ്പക്കുന്നത്ത്, വത്സല എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ജംസില അസ്കർ, ഫാത്തിമ നാസർ, എം.ടി. ജെസി, ഐസിഡിഎസ് സൂപ്പർവൈസർ ഷെരീഫ, എം.ടി. സുമതി, പി.പി. ദേവി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സബിനാ മോഹൻ സ്വാഗതവും സുലൈഖ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356313/farewell-ceremony-for-anganwadi-workers-in-kuttiadi)