---
title: "തീരാ നൊമ്പരമായി നുസ്രത്ത്; കൊടക്കലിൽ അഗ്നിബാധയിൽ മരിച്ച വീട്ടമ്മയുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്"
english_title: "Nusrat's funeral in Kodakkal; burial to take place this afternoon"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356335/nusrats-funeral-in-kodakkal-burial-to-take-place-this-afternoon-new"
published_at: "2026-04-30T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f223e3175_burial_to_take_place_this_afternoon.jpg"
keywords: []
---

# തീരാ നൊമ്പരമായി നുസ്രത്ത്; കൊടക്കലിൽ അഗ്നിബാധയിൽ മരിച്ച വീട്ടമ്മയുടെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്

> **Lead Summary:** **കുറ്റ്യാടി: [**വീടിനുള്ളിലുണ്ടായ അഗ്നിബാധയെത്തുടർന്ന് പൊള്ളലേറ്റു മരിച്ച കൊടക്കൽ സ്വദേശിനി നുസ്രത്തിന്റെ ഖബറടക്കം ഇന്ന്. തളീക്കര കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം സംസ്ക്കാരിക്കും. കൊടക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന തറവട്ടത്ത് സുബൈറിന്റെ ഭാര്യയാണ് നുസ്രത്ത്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

## Article Content

**കുറ്റ്യാടി: [**വീടിനുള്ളിലുണ്ടായ അഗ്നിബാധയെത്തുടർന്ന് പൊള്ളലേറ്റു മരിച്ച കൊടക്കൽ സ്വദേശിനി നുസ്രത്തിന്റെ ഖബറടക്കം ഇന്ന്. തളീക്കര കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം സംസ്ക്കാരിക്കും. കൊടക്കൽ പള്ളിക്ക് സമീപം താമസിക്കുന്ന തറവട്ടത്ത് സുബൈറിന്റെ ഭാര്യയാണ് നുസ്രത്ത്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.

വീട്ടിലെ ഹാളിലുണ്ടായിരുന്ന സോഫ സെറ്റിന് ഷോർട്ട് സർക്യൂട്ട് വഴി തീപിടിക്കുകയും അത് പടരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നുസ്രത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചത്. അഗ്നിബാധയിൽ ഹാളിലെ സോഫയടക്കമുള്ള ഗൃഹോപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

തൊട്ടിൽപ്പാലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിന് പിന്നാലെയാകും മൃതദേഹം കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുക.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356335/nusrats-funeral-in-kodakkal-burial-to-take-place-this-afternoon-new)