---
title: "'കണ്ണേട്ടൻ സ്മൃതി'; പഴയകാല ചരിത്രത്തിൽനിന്ന് പുതുതലമുറ ആവേശം ഉൾക്കൊള്ളണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്"
english_title: "The new generation should draw inspiration from ancient history: Minister P.A. Muhammad Riyaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356531/the-new-generation-should-draw-inspiration-from-ancient-history-minister-pa-muhammad-riyaz"
published_at: "2026-05-01T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f431732c367_A_big_surprise_is_coming_for_the_fans_of_the_duo_before_they_come_together-Recovered-Recovered.jpg"
keywords: []
---

# 'കണ്ണേട്ടൻ സ്മൃതി'; പഴയകാല ചരിത്രത്തിൽനിന്ന് പുതുതലമുറ ആവേശം ഉൾക്കൊള്ളണം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **കായക്കൊടി: [**[ ] പഴയകാല ചരിത്രത്തിൽനിന്ന് പുതുതലമുറ ആവേശം ഉൾക്കൊള്ളണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

**കായക്കൊടി: [**[ ] പഴയകാല ചരിത്രത്തിൽനിന്ന് പുതുതലമുറ ആവേശം ഉൾക്കൊള്ളണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കായക്കൊടിയിലെ ആദ്യകാല സി.പി.ഐ (എം) നേതാവും കെ.എസ്.വൈ.എഫ് വടകര താലൂക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്ന എ. കുണ്ണന്റെ ഓർമ്മക്കായി സംഘടിപ്പിച്ച 'കണ്ണേട്ടൻ സ്മൃതി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായക്കൊടി മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം എന്ന് മന്ത്രി അനുസ്മരിച്ചു.

ചടങ്ങിൽ എം.കെ. ശശി അധ്യക്ഷത വഹിച്ചു. കെ. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബിന്ദു, കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി. ഷൈജു, കെ.കെ. സുരേഷ്, എ.എം. റഷീദ്, ഒ. രവീന്ദ്രൻ, സത്യനാരായണൻ, എം.കെ. മൊയ്‌തു, പ്രേംരാജ് കായക്കൊടി, ഷഫീഖ് പരപ്പുമ്മൽ, ടി.ടി. നാണു, വി.പി. ഷാജി, ജനാർദനൻ, കെ. പ്രേമൻ എന്നിവർ സംസാരിച്ചു. പി.പി. നിഖിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356531/the-new-generation-should-draw-inspiration-from-ancient-history-minister-pa-muhammad-riyaz)