---
title: "കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് ഷോക്കേറ്റു മരിച്ചു"
english_title: "A young expatriate who came home for vacation in Kuttiadi died of shock"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356577/a-young-expatriate-who-came-home-for-vacation-in-kuttiadi-died-of-shock"
published_at: "2026-05-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f44e2abecd7_A_young_expatriate_who_came_home_for_vacation_in_Kuttiadi_died_;of_shock.jpg"
keywords: []
---

# കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ വന്ന പ്രവാസി യുവാവ് ഷോക്കേറ്റു മരിച്ചു

> **Lead Summary:** കുറ്റ്യാടി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിൽ വെച്ച് ഷോക്കേറ്റു മരിച്ചു. നിട്ടൂർ പൊയിൽമുക്കിലെ ചേറ്റുകുനി വലീദ് ഹസ്സൻ ആണ് മരിച്ചത്. പുതുതായി നിർമ്മിക്കുന്ന വീട്ടിലെ മോട്ടോറിന് കണക്ഷൻ നൽകാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മോട്ടോറിലേക്ക് വെള്ളമടിക്കാൻ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

## Article Content

കുറ്റ്യാടി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിൽ വെച്ച് ഷോക്കേറ്റു മരിച്ചു. നിട്ടൂർ പൊയിൽമുക്കിലെ ചേറ്റുകുനി വലീദ് ഹസ്സൻ ആണ് മരിച്ചത്. പുതുതായി നിർമ്മിക്കുന്ന വീട്ടിലെ മോട്ടോറിന് കണക്ഷൻ നൽകാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. മോട്ടോറിലേക്ക് വെള്ളമടിക്കാൻ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

വൈദ്യുതി ബന്ധം വേർപെടുത്തി ആളുകൾ ആ ശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറിൽ നിന്ന് ഏപ്രിൽ ആദ്യം നാട്ടിൽ വന്നതാണ്.

കുറ്റ്യാടി പൊലീസ് ഇൻക്വസ്ററ് നടത്തി. കോഴികോട് മെഡിക്കാൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പിതാവ് :പരേതനായ സി.കെ. ഹസെനാർ. മാതാവ്: റംല. ഭാര്യ: ആഷില (അരീക്കരവയൽ അടുക്കത്ത്). മകൻ: സഈം. സഹോദരങ്ങൾ: ഉസാമ,ലൈല. ഖറടക്കം വെള്ളിയാഴ്ച ഉച്ചക്ക് നിട്ടൂർ ജുമാസമസ്‌ജിദ് ഖബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356577/a-young-expatriate-who-came-home-for-vacation-in-kuttiadi-died-of-shock)