---
title: "കുറ്റ്യാടി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്"
english_title: "Lorry loses control and hits vehicles at Kuttiadi Pass; Pickup van falls into ravine, seven injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356663/lorry-loses-control-and-hits-vehicles-at-kuttiadi-pass-pickup-van-falls-into-ravine-seven-injured"
published_at: "2026-05-01T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4884e688d8_Pickup_van_falls_into_ravine,_seven_injured.jpg"
keywords: []
---

# കുറ്റ്യാടി ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചു; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . ഏഴ് പേർക്ക് പരിക്കേറ്റു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . ഏഴ് പേർക്ക് പരിക്കേറ്റു.

രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് പിക്കപ്പ് വാൻ ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356663/lorry-loses-control-and-hits-vehicles-at-kuttiadi-pass-pickup-van-falls-into-ravine-seven-injured)