---
title: "ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു"
english_title: "Skating training has also started at Vatoli National School in addition to football and basketball"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356783/skating-training-has-also-started-at-vatoli-national-school-in-addition-to-football-and-basketball"
published_at: "2026-05-02T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f594c7df3cd_Skating_training_has_also_started_at_Vatoli_National_School_in_addition_to_football_and_basketball.jpg"
keywords: []
---

# ഇനി ചക്രങ്ങളിൽ പറക്കാം...; വട്ടോളി നാഷണൽ സ്കൂളിൽ ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ സ്കേറ്റിംഗ് പരിശീലനവും ആരംഭിച്ചു

> **Lead Summary:** **കക്കട്ടില്‍: [** വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ എന്നിവയ്ക്ക് പുറമേ സ്കേറ്റിംഗിലും പരിശീലനം ആരംഭിച്ചു.

## Article Content

**കക്കട്ടില്‍: [** വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ എന്നിവയ്ക്ക് പുറമേ സ്കേറ്റിംഗിലും പരിശീലനം ആരംഭിച്ചു.

സ്കൂളിലെ കായിക അധ്യാപകനും മുൻ കേരള ടീം റോൾ ബോളിംഗ് താരവുമായ കാർത്തിക് സുരേന്ദ്രനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഏറെ പുതുമയുള്ള സ്കേറ്റിംഗിൽ വളരെ ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് പുറമേ 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. സ്‌കൂളിലെ തന്നെ കായിക അധ്യാപകന്‍ പി.സി. സന്തോഷിന്റെ നേതൃത്വത്തില്‍ ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ പരിശീലനങ്ങളും നടന്നു വരുന്നു.

70 ഓളംകുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ ആദ്യം ആരംഭിച്ച പരിശീലനങ്ങള്‍ കനത്ത വെയിലിന്റെ സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356783/skating-training-has-also-started-at-vatoli-national-school-in-addition-to-football-and-basketball)