---
title: "വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ"
english_title: "The nuisance of sulavi beetles is increasing in Kuttiadi, people are worried"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356838/the-nuisance-of-sulavi-beetles-is-increasing-in-kuttiadi-people-are-worried"
published_at: "2026-05-02T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5be2d45f9b_The_nuisance_of_sulavi_beetles_is_increasing_in_Kuttiadi,_people_are_worried.jpg"
keywords: []
---

# വണ്ട് ഭീതിയിൽ നാട് ; കുറ്റ്യാടിയിൽ സുലവി വണ്ടുകളുടെ ശല്യം രൂക്ഷം, ജനങ്ങൾ ആശങ്കയിൽ

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറചാലിൽ സുലവി വണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു. ഒന്നാം വാർഡിലെ വട്ടപ്പാറചാലിൽ രഗിൽരാജിന്റെ വീട്ടിലാണ് വണ്ടുകൾ വൻതോതിൽ താവളമടിച്ചിരിക്കുന്നത്. വീടിന്റെ മട്ടുപ്പാവിലും വെളിച്ചമുള്ള ഭാഗങ്ങളിലുമാണ് ഇവ കൂട്ടമായി കാണപ്പെടുന്നത്.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറചാലിൽ സുലവി വണ്ടുകളുടെ ശല്യം ജനജീവിതം ദുസഹമാക്കുന്നു. ഒന്നാം വാർഡിലെ വട്ടപ്പാറചാലിൽ രഗിൽരാജിന്റെ വീട്ടിലാണ് വണ്ടുകൾ വൻതോതിൽ താവളമടിച്ചിരിക്കുന്നത്. വീടിന്റെ മട്ടുപ്പാവിലും വെളിച്ചമുള്ള ഭാഗങ്ങളിലുമാണ് ഇവ കൂട്ടമായി കാണപ്പെടുന്നത്.

വണ്ടുകളുടെ ശരീരത്തിൽ നിന്നുള്ള ദ്രാവകം തൊലിപ്പുറത്ത് ചൊറിച്ചിലിനും നേരിയ പൊള്ളലിനും കാരണമാകുന്നുണ്ട്. രഗിലിന്റെ അച്ഛനും അമ്മയും ഭാര്യയും നാലു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം വലിയ ബുദ്ധിമുട്ടിലാണ്. സാധാരണയായി റബർ തോട്ടങ്ങളിൽ കണ്ടുവരുന്ന ഈ വണ്ടുകൾ, കാലാവസ്ഥാ വ്യതിയാനം മൂലമാകാം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു.

വിഷയം ഗൗരവമായി കാണുന്നതായും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വാർഡ് മെമ്പർ എൻ.പി. പുരുഷു എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ കാവിലുംപാറ പഞ്ചായത്തിലും സമാനമായ രീതിയിൽ വണ്ടുകളുടെ ശല്യം റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356838/the-nuisance-of-sulavi-beetles-is-increasing-in-kuttiadi-people-are-worried)