---
title: "വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു"
english_title: "All-party meeting held in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356971/all-party-meeting-held-in-kuttiadi"
published_at: "2026-05-03T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6d0e89ada9_All-party_meeting_held_in_Kuttiadi.jpg"
keywords: []
---

# വോട്ടെണ്ണൽ: കുറ്റ്യാടിയിൽ സർവകക്ഷിയോഗം ചേർന്നു

> **Lead Summary:** **കുറ്റ്യാടി:[ **നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു. നാദാപുരം ഡിവൈഎസ്പിയുടെ അധ്യക്ഷതയിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും മണ്ഡലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും ആഹ്ലാദപ്രകടനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.

## Article Content

**കുറ്റ്യാടി:[ **നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു. നാദാപുരം ഡിവൈഎസ്പിയുടെ അധ്യക്ഷതയിലാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. വോട്ടെണ്ണൽ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും മണ്ഡലത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും ആഹ്ലാദപ്രകടനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.

പ്രധാന യോഗ തീരുമാനങ്ങൾ: നാലാം തീയതി വോട്ടെണ്ണൽ ദിവസം മണ്ഡലത്തിൽ വിജയി ക്കുന്ന കക്ഷിയുടെ ആഹ്ലാദപ്ര കടനം നടത്താനും അഞ്ചാം തീ യതി സംസ്ഥാന ഭരണം ലഭി ക്കുന്ന കക്ഷിയുടെ ആഹ്ല‌ാദ പ്രകടനം നടത്താനും തീരുമാനമായി. വൈകിട്ട് 6 വരെയാണ് ആഹ്ലാദപ്രകടനത്തിന് സമയം അനുവദിച്ചത്. ഡിജെ, പടക്ക ങ്ങൾ എന്നിവ ആഹ്ലാദപ്രകടന ത്തിൽ പാടുള്ളതല്ല. വിജയാ ഹ്ലാദ പ്രകടനം നടത്താനും എതിർ പാർടിക്കാരുടെ ഓഫീ സിന് മുമ്പിലോ നേതാക്കൻമാരുടെയോ പ്രവർത്തകരുടെ വി ടിന് മുമ്പിലോ പടക്കം പൊട്ടി ച്ചും മറ്റുമുള്ള ആഹ്ലാദപ്രകടനം ഒഴിവാക്കുന്നതിനും തീരുമാനി ച്ചു. യോഗത്തിൽ എല്ലാ രാ ഷ്ട്രീയ പാർടികളുടെയും പ്രധാന നേതാക്കൾ പങ്കെടു ത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356971/all-party-meeting-held-in-kuttiadi)