---
title: "ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി"
english_title: "CITU held a May Day rally and public meeting in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356984/citu-held-a-may-day-rally-and-public-meeting-in-kuttiadi"
published_at: "2026-05-03T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6dfb7de509_CITU_held_a_May_Day_rally_and_public_meeting_in_Kuttiadi.jpg"
keywords: []
---

# ആവേശമായി മെയ്ദിനം; കുറ്റ്യാടിയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

> **Lead Summary:** **കുറ്റ്യാടി:[ **[ ]സിഐടിയു കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. പൊതുസമ്മേളനം ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ **[ ]സിഐടിയു കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. പൊതുസമ്മേളനം ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു.

ടി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, സിപിഐ(എം) കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ്, സിഐടിയു ഏരിയാ സെക്രട്ടറി എ.എം. റഷീദ്, എം.കെ. ശശി, വി. നാണു, എ.കെ. നാരായണി എന്നിവർ സംസാരിച്ചു. സി.കെ. സതീശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356984/citu-held-a-may-day-rally-and-public-meeting-in-kuttiadi)