---
title: "കുറ്റ്യാടിയിൽ യുഡിഎഫ് മുന്നേറ്റം; പാറക്കൽ അബ്ദുള്ളയ്ക്ക് ലീഡ്"
english_title: "UDF advances in Kuttiadi; Parakkal Abdullah takes lead"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357156/udf-advances-in-kuttiadi-parakkal-abdullah-takes-lead"
published_at: "2026-05-04T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f819c5c0c4a_Parakkal_Abdullah_takes_lead.jpg"
keywords: []
---

# കുറ്റ്യാടിയിൽ യുഡിഎഫ് മുന്നേറ്റം; പാറക്കൽ അബ്ദുള്ളയ്ക്ക് ലീഡ്

> **Lead Summary:** കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 553 വോട്ടുകളുടെ ലീഡാണ് പാറക്കൽ അബ്ദുള്ള കൈവരിച്ചിരിക്കുന്നത്.

## Article Content

കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയ്ക്ക് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 553 വോട്ടുകളുടെ ലീഡാണ് പാറക്കൽ അബ്ദുള്ള കൈവരിച്ചിരിക്കുന്നത്.

പാറക്കൽ അബ്ദുള്ള 4344 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് 3791 വോട്ടുകളാണ് ലഭിച്ചത്. ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണ് മണ്ഡലത്തിൽ ദൃശ്യമാകുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357156/udf-advances-in-kuttiadi-parakkal-abdullah-takes-lead)