---
title: "കുറ്റ്യാടിയിൽ നോട്ട മുന്നേറുന്നു; മൂന്നാം റൗണ്ടിൽ102 വോട്ട് നേടി"
english_title: "NOTA is making headway in Kuttiadi; it won 102 votes in the third round"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357197/nota-is-making-headway-in-kuttiadi-it-won-102-votes-in-the-third-round"
published_at: "2026-05-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f82ea1826f1_it_won_102_votes_in_the_third_round.jpg"
keywords: []
---

# കുറ്റ്യാടിയിൽ നോട്ട മുന്നേറുന്നു; മൂന്നാം റൗണ്ടിൽ102 വോട്ട് നേടി

> **Lead Summary:** **കുറ്റ്യാടി : [** വാശിയേറിയ വോട്ടെണ്ണൽ പുരോഗമിക്കുന്ന കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള ലീഡ് ചെയ്യുന്നു. മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 2888 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി കൈവരിച്ചിരിക്കുന്നത്. പാറക്കൽ അബ്ദുള്ള 16,497 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 13,609 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി രാംദാസ് മണലേരി 3111 വോട്ടുകളാണ് ഇതുവരെ നേടിയത്.

## Article Content

**കുറ്റ്യാടി : [** വാശിയേറിയ വോട്ടെണ്ണൽ പുരോഗമിക്കുന്ന കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള ലീഡ് ചെയ്യുന്നു. മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 2888 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി കൈവരിച്ചിരിക്കുന്നത്. പാറക്കൽ അബ്ദുള്ള 16,497 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 13,609 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി രാംദാസ് മണലേരി 3111 വോട്ടുകളാണ് ഇതുവരെ നേടിയത്.

മണ്ഡലത്തിൽ സ്ഥാനാർത്ഥികൾക്കൊപ്പം തന്നെ 'നോട്ട'യും മുന്നേറുന്നു എന്നതും ശ്രദ്ധേയമാണ്. ആദ്യ മൂന്ന് റൗണ്ടുകൾ പിന്നിടുമ്പോൾ 102 വോട്ടുകളാണ് നോട്ടയിൽ രേഖപ്പെടുത്തിയത്. മത്സരരംഗത്തുള്ള അപരന്മാരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ കുഞ്ഞമ്മദ് 14 വോട്ടും, യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 11 വോട്ടും നേടിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357197/nota-is-making-headway-in-kuttiadi-it-won-102-votes-in-the-third-round)