---
title: "കുറ്റ്യാടിയിൽ പറക്കൽ അബ്ദുള്ളയ്ക്ക് വൻ കുതിപ്പ്; ഭൂരിപക്ഷം 9500 കടന്നു"
english_title: "Parakkall Abdullah gets a big boost in Kuttiadi; majority crosses 9500"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357250/parakkall-abdullah-gets-a-big-boost-in-kuttiadi-majority-crosses-9500"
published_at: "2026-05-04T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f859569d9a5_Parakkal_Abdullah_takes_lead.jpg"
keywords: []
---

# കുറ്റ്യാടിയിൽ പറക്കൽ അബ്ദുള്ളയ്ക്ക് വൻ കുതിപ്പ്; ഭൂരിപക്ഷം 9500 കടന്നു

> **Lead Summary:** ​കുറ്റ്യാടി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റ്യാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പറക്കൽ അബ്ദുള്ളയ്ക്ക് ആധികാരിക മുന്നേറ്റം. പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പറക്കൽ അബ്ദുള്ള 9,537 വോട്ടുകളുടെ വലിയ ഭൂരിപക്ഷം സ്വന്തമാക്കി.

## Article Content

​കുറ്റ്യാടി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റ്യാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പറക്കൽ അബ്ദുള്ളയ്ക്ക് ആധികാരിക മുന്നേറ്റം. പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പറക്കൽ അബ്ദുള്ള 9,537 വോട്ടുകളുടെ വലിയ ഭൂരിപക്ഷം സ്വന്തമാക്കി.

​ആകെ 16 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ ഇനി നാല് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയ അദ്ദേഹം, ഓരോ റൗണ്ട് പിന്നിടുമ്പോഴും ലീഡ് ഉയർത്തുന്ന കാഴ്ചയാണ് കാണുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357250/parakkall-abdullah-gets-a-big-boost-in-kuttiadi-majority-crosses-9500)