---
title: "മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ എഴുപത്കാരൻ തൂങ്ങിമരിച്ച നിലയിൽ"
english_title: "A 70-year-old man was found hanging from a tree in his home in Maruthongara."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357451/a-70-year-old-man-was-found-hanging-from-a-tree-in-his-home-in-maruthongara"
published_at: "2026-05-05T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9a9c4339ef_SFDGSFD.jpg"
keywords: []
---

# മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ എഴുപത്കാരൻ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കുറ്റ്യാടി: **[** മരുതോങ്കര കള്ളാട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെപീടികയിൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഒൻപത് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

## Article Content

കുറ്റ്യാടി: **[** മരുതോങ്കര കള്ളാട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെപീടികയിൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഒൻപത് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

വീടിന് അടുത്തുള്ള പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുഞ്ഞിരാമനെ ഉടൻ തന്നെ ബന്ധുക്കൾ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർ പരിശോധന നടത്തുകയും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം കഴിഞ്ഞ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു .

ഭാര്യ: ചന്ദ്രി മക്കൾ : സുമേഷ് ,സുബീഷ് മരുമകൾ : ശ്യാമിലി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357451/a-70-year-old-man-was-found-hanging-from-a-tree-in-his-home-in-maruthongara)