---
title: "നാടിന്റെ സ്വപ്ന പദ്ധതിക്ക് നേരെ ആക്രമണം; ഊരത്ത് മമ്പള്ളിത്താഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകർത്തു"
english_title: "Anti-social elements demolished the wall that was part of the Mampallithazha Thod renovation project in Urath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357607/anti-social-elements-demolished-the-wall-that-was-part-of-the-mampallithazha-thod-renovation-project-in-urath"
published_at: "2026-05-06T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad0dc449a0_Anti-social_elements_demolished_the_wall_that_was_part_of_the_Mampallithazha_Thod_renovation_project_in_Urath.jpg"
keywords: []
---

# നാടിന്റെ സ്വപ്ന പദ്ധതിക്ക് നേരെ ആക്രമണം; ഊരത്ത് മമ്പള്ളിത്താഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകർത്തു

> **Lead Summary:** **കുറ്റ്യാടി: [** ഊരത്ത് മമ്പള്ളിത്താഴ തോട് പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിച്ച കരിങ്കൽ ഭിത്തി സാമൂഹ്യവിരുദ്ധർ തകർത്തു. 2025-26 കേരള ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തോട് നവീകരണം നടപ്പിലാക്കുന്നത്. തോടിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി തടസ്സപ്പെടുന്ന സാഹചര്യം പരിഹരിക്കാൻ എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുൻകൈ എടുത്താണ് പദ്ധതി ആവിഷ്കരിച്ചത്.

## Article Content

**കുറ്റ്യാടി: [** ഊരത്ത് മമ്പള്ളിത്താഴ തോട് പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിച്ച കരിങ്കൽ ഭിത്തി സാമൂഹ്യവിരുദ്ധർ തകർത്തു. 2025-26 കേരള ബജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തോട് നവീകരണം നടപ്പിലാക്കുന്നത്. തോടിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി തടസ്സപ്പെടുന്ന സാഹചര്യം പരിഹരിക്കാൻ എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുൻകൈ എടുത്താണ് പദ്ധതി ആവിഷ്കരിച്ചത്.

ഒരു കോടി രൂപ അനുവദിച്ചത്. വി സി ബി യുടെ പുനര്‍നിര്‍മ്മാണവും തോടിന്റെ സൈഡ് കെട്ടും പൂര്‍ത്തിയായാല്‍ കര്‍ഷകര്‍ക്ക് അത് വലിയ അനുഗ്രഹമാകും.യാന്ത്രികമായ പരിസ്ഥിതി വാദം ഉയര്‍ത്തി ചിലര്‍ ഈ പ്രവൃത്തിയെ എതിര്‍ത്തിരുന്നു. അതിന്റെ ഭാഗമായാണോ കെട്ട് പൊളിച്ചത് എന്ന് സംശയിക്കുന്നു.കരാറുകാരന്റെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. മോഹന്‍ദാസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രവീന്ദ്രന്‍ ,പാടശേഖര സമിതി ഭാരവാഹികളായ പുതിയോട്ടില്‍ നാണു, കുറുങ്ങോട്ടില്‍ അഷ്റഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357607/anti-social-elements-demolished-the-wall-that-was-part-of-the-mampallithazha-thod-renovation-project-in-urath)