---
title: "നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: കുറ്റ്യാടിയിൽ ബിജെപിയുടെ ആവേശകരമായ വിജയാഘോഷം"
english_title: "Assembly election victory: BJP's exciting victory celebration in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357851/assembly-election-victory-bjps-exciting-victory-celebration-in-kuttiadi"
published_at: "2026-05-07T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2225671bf_BJPs_exciting_victory_celebration_in_Kuttiadi.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പ് വിജയം: കുറ്റ്യാടിയിൽ ബിജെപിയുടെ ആവേശകരമായ വിജയാഘോഷം

> **Lead Summary:** **കുറ്റ്യാടി: [** കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി കൈവരിച്ച മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുറ്റ്യാടിയിൽ ബിജെപിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച വിജയാഘോഷ റാലി കുറ്റ്യാടി ടൗണിൽ സമാപിച്ചു.

## Article Content

**കുറ്റ്യാടി: [** കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി കൈവരിച്ച മികച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുറ്റ്യാടിയിൽ ബിജെപിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. കടേക്കച്ചാലിൽ നിന്ന് ആരംഭിച്ച വിജയാഘോഷ റാലി കുറ്റ്യാടി ടൗണിൽ സമാപിച്ചു.

ബിജെപി സംസ്ഥാന സമിതിയംഗം എം.പി. രാജൻ, കർഷക മോർച്ച വടകര നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി യു.കെ. അർജ്ജുനൻ, മണ്ഡലം ജനറൽ സെക്രട്ടറി വി.പി. ഷാജു എന്നിവർ റാലിക്ക് നേതൃത്വം നൽകി. ജില്ലാ സമിതി അംഗങ്ങളായ എൻ.കെ. ദിനേശൻ, കെ.എം. രാജൻ, എ.വി. സുരേന്ദ്രൻ, വിജേഷ് കുമാർ നടുപ്പൊയിൽ എന്നിവരും പങ്കെടുത്തു.

മഹിള മോർച്ച ജില്ലാ സെക്രട്ടറി ബീന മോളി, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ഇന്ദിര, രജിത രാഹുൽ, കോതോട് മുകുന്ദൻ, പാതിരപ്പറ്റ ലാലു, വിനീത് നിട്ടൂർ തുടങ്ങിയവരും പ്രകടനത്തിന് മുന്നിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357851/assembly-election-victory-bjps-exciting-victory-celebration-in-kuttiadi)