---
title: "ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്"
english_title: "Guest teacher vacancy in various subjects at Mokeri Government Higher Secondary School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357932/guest-teacher-vacancy-in-various-subjects-at-mokeri-government-higher-secondary-school"
published_at: "2026-05-07T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc54c814b06_Guest_teacher_vacancy_in_various_subjects_at_Mokeri_Government_Higher_Secondary_School.jpg"
keywords: []
---

# ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

> **Lead Summary:** കുറ്റ്യാടി: മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഈ മാസം 21, 22 തീയതികളിലായി സ്കൂളിൽ വെച്ച് നടക്കും.

## Article Content

കുറ്റ്യാടി: മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഈ മാസം 21, 22 തീയതികളിലായി സ്കൂളിൽ വെച്ച് നടക്കും.

21-ാം തീയതി രാവിലെ 9 മണിക്ക് മാത്തമാറ്റിക്സ് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) വിഷയങ്ങളുടെയും 11 മണിക്ക് ബോട്ടണി (ജൂനിയർ), അറബിക് (ജൂനിയർ) വിഷയങ്ങളുടെയും ഇന്റർവ്യൂ നടക്കും.

22-ാം തീയതി രാവിലെ 9 മണിക്ക് ഇംഗ്ലീഷ് (ജൂനിയർ), ഫിസിക്സ് (ജൂനിയർ) വിഭാഗങ്ങൾക്കും 11 മണിക്ക് കെമിസ്ട്രി (സീനിയർ), സുവോളജി (സീനിയർ) വിഭാഗങ്ങൾക്കുമാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357932/guest-teacher-vacancy-in-various-subjects-at-mokeri-government-higher-secondary-school)