---
title: "നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്"
english_title: "Nellikunnu violence: Muslim League demands immediate arrest of the accused"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358095/nellikunnu-violence-muslim-league-demands-immediate-arrest-of-the-accused"
published_at: "2026-05-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd72d68dd22_Muslim_League_demands_immediate_arrest_of_the_accused.jpg"
keywords: []
---

# നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** കുറ്റ്യാടി: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പശുക്കടവ് നെല്ലിക്കുന്നിൽ സി.പി.എം ക്രിമിനൽ സംഘം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്തും ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്ററും പ്രസ്താവിച്ചു. ഇത്തരം അക്രമങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പശുക്കടവ് നെല്ലിക്കുന്നിൽ സി.പി.എം ക്രിമിനൽ സംഘം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്തും ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്ററും പ്രസ്താവിച്ചു. ഇത്തരം അക്രമങ്ങൾ ജനാധിപത്യത്തിന് വിരുദ്ധമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ആക്രമണത്തിൽ അ ബ്ദുൽ ജലീൽ പാടിയാട്ടുവ യൽ, ജീവൻ പ്രകാശൻ, അ ജീർ കെ.ടി, അജ്നാസ് മഠ ത്തിൽ, പ്രകാശ് കോണുക ഴി, മുനീർ കെ.ടി എന്നിവർക്ക് പരിക്കേറ്റിരുന്നു.

മർദന ത്തിൽ ചിലരുടെ കൈവിര ലുകൾ, കർണപുടം, പല്ലു കൾ എന്നിവയ്ക്ക് ഗുരുതര മായി പരിക്കേറ്റതായും നേതാക്കൾ പറഞ്ഞു. പരിക്കേറ്റ വരെയും ആക്രമണം നടന്ന വീടും സന്ദർശിച്ച നേതാ ക്കൾ, സംഭവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെ യ്ത് റിമാൻഡ് ചെയ്യണമെ ന്ന് ആവശ്യപ്പെട്ടു.

ഇത്തരംഗുണ്ടായിസങ്ങൾ സമൂഹ ത്തിൽ ഭീതിയും അസ്വസ്ഥ തയും സൃഷ്ടിക്കുന്നതാണെ ന്നും അവർ അഭിപ്രായപ്പെ ട്ടു. സംഭവസ്ഥലം സന്ദർശി ച്ച സംഘത്തിൽ കെ.പി. സി.സി മെമ്പർ കെ.ടി ജെ യിംസ്, മണ്ഡലം മുസ്ല‌ിം ലീഗ് സെക്രട്ടറി ടി.പി ആലി, യു.ഡി.എഫ് കൺവീനർ കെ.സി സൈനുദ്ദീൻ എന്നി വരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358095/nellikunnu-violence-muslim-league-demands-immediate-arrest-of-the-accused)