---
title: "പിടിച്ചത് കയ്യോടെ!;  കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ"
english_title: "Police arrest man who was drunk in public in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358114/police-arrest-man-who-was-drunk-in-public-in-kuttiadi"
published_at: "2026-05-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd7ca9557cd_Police_arrest_man_who_was_drunk_in_public_in_Kuttiadi.jpg"
keywords: []
---

# പിടിച്ചത് കയ്യോടെ!;  കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

> **Lead Summary:** കുറ്റ്യാടി: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച സംഭവത്തിൽ കുറ്റ്യാടി പോലീസ് ഒരാളെ പിടികൂടി. കുറ്റ്യാടി പുളത്തറ വീട്ടിൽ ശ്രീജിത്ത് കുമാർ കെ.പി എന്നയാളെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

## Article Content

കുറ്റ്യാടി: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച സംഭവത്തിൽ കുറ്റ്യാടി പോലീസ് ഒരാളെ പിടികൂടി. കുറ്റ്യാടി പുളത്തറ വീട്ടിൽ ശ്രീജിത്ത് കുമാർ കെ.പി എന്നയാളെയാണ് കുറ്റ്യാടി പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 8.50-ഓടെ കുറ്റ്യാടി ന്യൂ ബൈപ്പാസ് റോഡിലെ ഐ.സി.ഡി.എസ് ഓഫീസിന് സമീപമായിരുന്നു സംഭവം. റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന ഇയാളെ പട്രോളിംഗിനിറങ്ങിയ പോലീസ് സംഘം കൈയ്യോടെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ്പിടിച്ചെടുത്തു.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ സി.പി.ഒ ബിജു കെ., രഗീഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358114/police-arrest-man-who-was-drunk-in-public-in-kuttiadi)