---
title: "അവർക്ക് തണലായി ഇനി സ്നേഹക്കൂട്; പന്തിരിക്കരയിൽ 'പൊരേക്കൂടൽ' നാട്ടുത്സവമാക്കാൻ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു"
english_title: "A 1001-member welcoming group was formed in Kuttiadi to make the Porekkudu project a national festival"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358192/a-1001-member-welcoming-group-was-formed-in-kuttiadi-to-make-the-porekkudu-project-a-national-festival"
published_at: "2026-05-08T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdbe1150775_A_1001-member_welcoming_group_was_formed_in_Kuttiadi_to_make_the_Porekkudu_project_a_national_festival.jpg"
keywords: []
---

# അവർക്ക് തണലായി ഇനി സ്നേഹക്കൂട്; പന്തിരിക്കരയിൽ 'പൊരേക്കൂടൽ' നാട്ടുത്സവമാക്കാൻ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കുറ്റ്യാടി: [** ആശ്രയമറ്റ ഭിന്നശേഷി പെൺകുട്ടികൾക്കായി പന്തിരിക്കരയിൽ നിർമ്മിച്ച തണൽ സ്‌നേഹക്കൂടിന്റെ ഗൃഹപ്രവേശന ചടങ്ങായ 'പൊരേക്കൂടൽ' മെയ് 30-ന് നാട്ടുത്സവമായി ആഘോഷിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 1001 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. പി.കെ. നവാസ് മാസ്റ്റർ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി.

## Article Content

**കുറ്റ്യാടി: [** ആശ്രയമറ്റ ഭിന്നശേഷി പെൺകുട്ടികൾക്കായി പന്തിരിക്കരയിൽ നിർമ്മിച്ച തണൽ സ്‌നേഹക്കൂടിന്റെ ഗൃഹപ്രവേശന ചടങ്ങായ 'പൊരേക്കൂടൽ' മെയ് 30-ന് നാട്ടുത്സവമായി ആഘോഷിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 1001 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. പി.കെ. നവാസ് മാസ്റ്റർ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി.

ഏഴ് പഞ്ചായത്തുകളിലെയും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ടെത്തി ജനങ്ങളെ പൊരേക്കൂടിന് ക്ഷണിക്കാനാണ് യോഗം തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മതാധ്യക്ഷന്മാരുടെ സംഗമം, വനിതാ സംഗമം, എൻ.എസ്.എസ് വൊളന്റിയർ സംഗമം എന്നിവയും സംഘടിപ്പിക്കും. സ്ക്വയർ ഫീറ്റിന് 2000 രൂപ നിരക്കിൽ സ്‌നേഹക്കൂട് സ്‌പോൺസർമാരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.

പദ്ധതിയുടെ മുഖ്യരക്ഷാധികാരികളായി ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ ഫാത്തിമ തഹ്‌ലിയ, പാറക്കൽ അബ്ദുള്ള, അഭിജിത്ത്, മുൻ എം.എൽ.എ ടി.പി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവരെ തിരഞ്ഞെടുത്തു. നസീമ വാഴയിൽ ചെയർപേഴ്‌സണായും ഷെരീഫ് കയനോത്ത് ജനറൽ കൺവീനറായും മൊയോറത്ത് അലി ട്രഷററായും കമ്മിറ്റി നിലവിൽ വന്നു. എസ്.പി. കുഞ്ഞമ്മദ്, സന്ധ്യ കരണ്ടോട്, തെരുവത്ത് അബ്ദുൾമജീദ്, ഉണ്ണി വേങ്ങേരി എന്നിവരാണ് വർക്കിങ്ങ് ചെയർമാൻമാർ. അബ്ദുല്ലാ സൽമാൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും.

യു.വി. ബിന്ദു, എസ്.പി. കുഞ്ഞമ്മദ്, സുനന്ദ്, ലീല ആര്യംകാവ്, പി.പി. ചന്ദ്രൻ, ഉണ്ണി വേങ്ങേരി, വി.പി. ഇബ്രാഹിം മാസ്റ്റർ, എം.കെ. ഖാസിം, ശ്രീധരവാര്യർ, രവീന്ദ്രൻ പുതുക്കോട്ട്, തഹസിൽദാർ മൊയ്തു തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു. ഷെരീഫ് കയനോത്ത് സ്വാഗതവും തൊണ്ടിയിൽ മമ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358192/a-1001-member-welcoming-group-was-formed-in-kuttiadi-to-make-the-porekkudu-project-a-national-festival)