---
title: "ആഞ്ഞടിച്ച് കാറ്റും മഴയും; കുറ്റ്യാടിയിൽ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം, തെങ്ങ് വീണ് വീട് തകർന്നു"
english_title: "Extensive damage in the hilly area of ​​Kuttiadi, house destroyed by falling coconut tree"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358320/extensive-damage-in-the-hilly-area-of-kuttiadi-house-destroyed-by-falling-coconut-tree"
published_at: "2026-05-09T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fec79982ce9_house_destroyed_by_falling_coconut_tree.jpg"
keywords: []
---

# ആഞ്ഞടിച്ച് കാറ്റും മഴയും; കുറ്റ്യാടിയിൽ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം, തെങ്ങ് വീണ് വീട് തകർന്നു

> **Lead Summary:** **കുറ്റ്യാടി:[** കുറ്റ്യാടി മലയോരമേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച പകൽ 3.30-ഓടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. മരുതോങ്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മരുതേരി രാജേഷിന്റെ വീട് തെങ്ങ് വീണ് തകർന്നു.

## Article Content

**കുറ്റ്യാടി:[** കുറ്റ്യാടി മലയോരമേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച പകൽ 3.30-ഓടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. മരുതോങ്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മരുതേരി രാജേഷിന്റെ വീട് തെങ്ങ് വീണ് തകർന്നു.

മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറ്റ്യാടി, തൊട്ടിൽപ്പാലം, മരുതോങ്കര, കായക്കൊടി, വേളം, നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. മിക്കയിടങ്ങളിലും മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലുമുണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358320/extensive-damage-in-the-hilly-area-of-kuttiadi-house-destroyed-by-falling-coconut-tree)