---
title: "പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടിയിൽ കടയുടമയെ ആക്രമിച്ച പ്രതിക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Police have registered a case against the accused who attacked a shopkeeper in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358415/police-have-registered-a-case-against-the-accused-who-attacked-a-shopkeeper-in-kuttiadi"
published_at: "2026-05-09T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff13a770b17_Police_have_registered_a_case_against_the_accused_who_attacked_a_shopkeeper_in_Kuttiadi.jpg"
keywords: []
---

# പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടിയിൽ കടയുടമയെ ആക്രമിച്ച പ്രതിക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: കടയുടെ മുന്നിൽ വഴിതടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വ്യാപാരിക്ക് മർദ്ദനമേറ്റു. കുറ്റ്യാടി ടൗണിലെ 'കിഡ്‌സ് ഗോൾഡ്' ഉടമ ശങ്കരൻ ടി.പി. യ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഷാനി എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

കുറ്റ്യാടി: കടയുടെ മുന്നിൽ വഴിതടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വ്യാപാരിക്ക് മർദ്ദനമേറ്റു. കുറ്റ്യാടി ടൗണിലെ 'കിഡ്‌സ് ഗോൾഡ്' ഉടമ ശങ്കരൻ ടി.പി. യ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഷാനി എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ശങ്കരന്റെ കടയുടെ മുൻവശം തടസ്സപ്പെടുത്തി ഷാനി കാർ പാർക്ക് ചെയ്തിരുന്നു. ഇത് മാറ്റാൻ ശങ്കരൻ ആവശ്യപ്പെട്ടതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടർന്ന് ശങ്കരനെ തടഞ്ഞുവെച്ച പ്രതി, കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റ്യാടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358415/police-have-registered-a-case-against-the-accused-who-attacked-a-shopkeeper-in-kuttiadi)