---
title: "കുറ്റ്യാടിയിൽ വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ നടത്തി"
english_title: "Vishwakarma Welfare Forum Taluk Convention held in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358524/vishwakarma-welfare-forum-taluk-convention-held-in-kuttiadi"
published_at: "2026-05-10T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a002425d521e_Vishwakarma_Welfare_Forum_Taluk_Convention_held_in_Kuttiadi.jpg"
keywords: []
---

# കുറ്റ്യാടിയിൽ വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ നടത്തി

> **Lead Summary:** കുറ്റ്യാടി : വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ കുറ്റ്യാടിയിൽ നടന്നു. കൺവെൻഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വളയന്നൂർ നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കുറ്റ്യാടി : വിശ്വകർമ്മ വെൽഫെയർ ഫോറം താലൂക്ക് കൺവെൻഷൻ കുറ്റ്യാടിയിൽ നടന്നു. കൺവെൻഷന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വളയന്നൂർ നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് പ്രമുഖ വിശ്വകർമ്മ കവി രമേശൻ കല്ലേരിയെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് തിരൂർ, ശ്രീനാരായണൻ, ശിവാനന്ദൻ കുറ്റ്യാടി, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: അരവിന്ദൻ തീക്കുനി (പ്രസിഡന്റ്), ഗിരീഷ് കുമാർ വില്യാപ്പള്ളി (സെക്രട്ടറി), നിജേഷ് ഏറാമല (ട്രഷറർ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358524/vishwakarma-welfare-forum-taluk-convention-held-in-kuttiadi)