---
title: "മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍"
english_title: "Money is not an obstacle if you have the will; Kuttiyadi's beloved Josettan provides shade for the differently-abled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358565/money-is-not-an-obstacle-if-you-have-the-will-kuttiyadis-beloved-josettan-provides-shade-for-the-differently-abled"
published_at: "2026-05-10T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a004feaee005_Kuttiyadis_beloved_Josettan_provides_shade_for_the_differently-abled.jpg"
keywords: []
---

# മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടൻ വക ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് സൗഹൃദസമ്മാനം. ഇടുക്കിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിലെത്തിയ ജോസ്, താൻ ജോലി ചെയ്തു കിട്ടിയ കൂലിയിൽ നിന്ന് മിച്ചം പിടിച്ച തുകയാണ് ഇവർക്കായി നൽകിയത്. ടൗണിലെ രണ്ട് ഭിന്നശേഷിക്കാർക്ക് 1,000 രൂപ വീതവും ലുങ്കിമുണ്ടും അദ്ദേഹം സമ്മാനിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടൻ വക ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് സൗഹൃദസമ്മാനം. ഇടുക്കിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിലെത്തിയ ജോസ്, താൻ ജോലി ചെയ്തു കിട്ടിയ കൂലിയിൽ നിന്ന് മിച്ചം പിടിച്ച തുകയാണ് ഇവർക്കായി നൽകിയത്. ടൗണിലെ രണ്ട് ഭിന്നശേഷിക്കാർക്ക് 1,000 രൂപ വീതവും ലുങ്കിമുണ്ടും അദ്ദേഹം സമ്മാനിച്ചു.

കഴിഞ്ഞ 23 വർഷമായി വികലാംഗ സംയുക്ത സമിതി രക്ഷാധികാരിയായിരുന്ന ജോസ്, രണ്ട് വർഷമായി കുറ്റ്യാടി ടൗണിലാണ് താമസം. കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തെരുവോരങ്ങളിൽ സ്ഥാപിച്ച ചെടികൾക്ക് മുടങ്ങാതെ വെള്ളമൊഴിക്കുന്നത് ഇദ്ദേഹമാണ്.

പരിസരവാസികൾ ചെറിയ ജോലികൾക്കായി വിളിച്ചാൽ അവിടെ എത്തുകയും, അതിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രയാസമനുഭവിക്കുന്നവർക്ക് നൽകുകയുമാണ് ഇദ്ദേഹത്തിന്റെ രീതി. പി.എം ഗോൾഡ് മാനേജർ റഫീഖ്, അറക്കൽ ചന്ദ്രൻ എന്നിവരും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358565/money-is-not-an-obstacle-if-you-have-the-will-kuttiyadis-beloved-josettan-provides-shade-for-the-differently-abled)