---
title: "മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ"
english_title: "The conductor returned the gold earring to its owner after his wounds healed and he returned to good health"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358569/the-conductor-returned-the-gold-earring-to-its-owner-after-his-wounds-healed-and-he-returned-to-good-health"
published_at: "2026-05-10T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a005323ad94a_The_conductor_returned_the_gold_earring_to_its_owner_after_his_wounds_healed_and_he_returned_to_good_health.jpg"
keywords: []
---

# മുറിവുകൾ ഉണങ്ങി തിരിച്ചെത്തി, വീണ്ടും നന്മയുമായി; സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി കണ്ടക്ടർ

> **Lead Summary:** കക്കട്ടില്‍: ബസിൽ നിന്നും കളഞ്ഞുകിട്ടിയ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കമ്മൽ ഉടമസ്ഥന് തിരികെ നൽകി കണ്ടക്ടർ മാതൃകയായി. മൊകേരി സ്വദേശിയായ എം.പി. ദിവാകരനാണ് ബസിനുള്ളിൽ നിന്ന് സ്വർണാഭരണം ലഭിച്ചത്. ആഭരണം നഷ്ടപ്പെട്ട സ്ത്രീയുടെ മകനെ കണ്ടെത്തി അദ്ദേഹം അത് കൈമാറി.

## Article Content

കക്കട്ടില്‍: ബസിൽ നിന്നും കളഞ്ഞുകിട്ടിയ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണക്കമ്മൽ ഉടമസ്ഥന് തിരികെ നൽകി കണ്ടക്ടർ മാതൃകയായി. മൊകേരി സ്വദേശിയായ എം.പി. ദിവാകരനാണ് ബസിനുള്ളിൽ നിന്ന് സ്വർണാഭരണം ലഭിച്ചത്. ആഭരണം നഷ്ടപ്പെട്ട സ്ത്രീയുടെ മകനെ കണ്ടെത്തി അദ്ദേഹം അത് കൈമാറി.

നേരത്തെയും വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും ഉൾപ്പെടെ നിരവധി വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ നൽകി ദിവാകരൻ സൽപേര് നേടിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് വടകരയിൽ വെച്ച് അജ്ഞാതന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. കൃത്യസമയത്തുള്ള ഈ നന്മയിലൂടെ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് ഈ കണ്ടക്ടർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358569/the-conductor-returned-the-gold-earring-to-its-owner-after-his-wounds-healed-and-he-returned-to-good-health)