---
title: "റോഡ് നവീകരണം; കുന്നുമ്മലിൽ എടത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kunnummalil Edamthil Mukku Road inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358717/kunnummalil-edamthil-mukku-road-inaugurated"
published_at: "2026-05-11T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018525ecefc_vata5.jpg"
keywords: []
---

# റോഡ് നവീകരണം; കുന്നുമ്മലിൽ എടത്തിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കക്കട്ടിൽ:[ **[ ]കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മിനി എടത്തിൽ മുക്ക് റോഡിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തികൾക്ക് തുടക്കമായി.

## Article Content

**കക്കട്ടിൽ:[ **[ ]കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മിനി എടത്തിൽ മുക്ക് റോഡിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തികൾക്ക് തുടക്കമായി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് അംഗം എലിയാറ ആനന്ദന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.വി. ചന്ദ്രൻ, എം.ടി. രവീന്ദ്രൻ, വാർഡ് കൺവീനർ എലിയാറ ശ്രീജിത്ത് തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.

പഞ്ചായത്തിലെ ഒൻപത്, പതിനഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് വട്ടോളി-പാതിരിപ്പറ്റ റോഡിനെയും ഒതയോത്ത് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.

നിലവിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്ത് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കക്കട്ട് ടൗണിലേക്കും കൈവേലി റോഡിലേക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന ഈ പാത ഒരു ബൈപ്പാസ് റോഡായി വികസിപ്പിക്കാനുള്ള വലിയ സാധ്യതകളാണ് മുന്നിലുള്ളത്.

റോഡിന്റെ മറുഭാഗം നിലവിൽ കുണ്ടും കുഴിയും നിറഞ്ഞ് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇത് പരിഹരിക്കാൻ എം.പി, എം.എൽ.എ ഫണ്ടുകൾ അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

നിലവിലെ യാത്രാക്ലേശം താത്കാലികമായി പരിഹരിക്കുന്നതിനായി ഉടൻ തന്നെ ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് തുടർപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. ഒ. ബാലൻ, എടത്തിൽ ദാമോദരൻ, പ്രേമൻ ഇല്ലത്ത് തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358717/kunnummalil-edamthil-mukku-road-inaugurated)