---
title: "അക്ഷരലോകത്തേക്ക് കുട്ടികൾ; മൊയിലോത്തറയിൽ വായനക്കളരിക്ക് ആവേശകരമായ തുടക്കം"
english_title: "Exciting start for reading in Moilothara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358855/exciting-start-for-reading-in-moilothara"
published_at: "2026-05-12T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02b57ad4ff3_Exciting_start_for_reading_in_Moilothara.jpg"
keywords: []
---

# അക്ഷരലോകത്തേക്ക് കുട്ടികൾ; മൊയിലോത്തറയിൽ വായനക്കളരിക്ക് ആവേശകരമായ തുടക്കം

> **Lead Summary:** മരുതോങ്കര: മൊയിലോത്തറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'വായനക്കളരി' ക്യാമ്പിന് തുടക്കമായി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.

## Article Content

മരുതോങ്കര: മൊയിലോത്തറ ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'വായനക്കളരി' ക്യാമ്പിന് തുടക്കമായി. വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.കെ. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. ശ്രീധരൻ, കെ.പി. മുകുന്ദൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വിനോദ് പാലോറ സ്വാഗതവും സി. അശോകൻ നന്ദിയും പറഞ്ഞു. 72 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ഒന്നാം ദിവസം മജീഷ് കാരയാടിന്റെ നേതൃത്വത്തിൽ 'നാട്ടരങ്ങ്' നടന്നു. വരുംദിവസങ്ങളിൽ ലിറ്റിൽ തിയറ്റർ, കളിയരങ്ങ്, എഴുത്തിന്റെ ലോകം, അരൂപോളികളിൽ, വർണലോകം, പുസ്തകാസ്വാദനം, റീഡിങ് തിയറ്റർ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. ക്യാമ്പ് മെയ് 17-ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358855/exciting-start-for-reading-in-moilothara)