---
title: "കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക; വാട്ടർ ചാർജ് അടയ്ക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സൗകര്യം"
english_title: "Facility to pay water charges at panchayat offices"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358858/facility-to-pay-water-charges-at-panchayat-offices"
published_at: "2026-05-12T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02ba73d943a_Facility_to_pay_water_charges_at_panchayat_offices.jpg"
keywords: []
---

# കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക; വാട്ടർ ചാർജ് അടയ്ക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സൗകര്യം

> **Lead Summary:** കുറ്റ്യാടി: കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത് ഓഫീസുകളിൽ വാട്ടർ ചാർജ് സ്വീകരിക്കുന്നു. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് സമയം. 14-ന് കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ്, 19-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസ്, 29-ന് കായക്കൊടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.

## Article Content

കുറ്റ്യാടി: കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത് ഓഫീസുകളിൽ വാട്ടർ ചാർജ് സ്വീകരിക്കുന്നു. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് സമയം. 14-ന് കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ്, 19-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസ്, 29-ന് കായക്കൊടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.

കൂടാതെ എല്ലാ മാസവും 25, 26 തീയതികളിൽ കുറ്റ്യാടി റിവർ റോഡിലുള്ള റോ വാട്ടർ പമ്പ് ഹൗസിന് സമീപത്തെ ഓഫീസിലും തുക അടയ്ക്കാം. കുടിശ്ശിക വരുത്തിയവർ തുക ഉടൻ അടച്ച് കണക്ഷൻ വിച്ഛേദിക്കൽ, ജപ്തി തുടങ്ങിയ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനിയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358858/facility-to-pay-water-charges-at-panchayat-offices)