---
title: "കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം"
english_title: "Heavy rain and thunderstorm in Kakkattu; Extensive damage to houses"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358864/heavy-rain-and-thunderstorm-in-kakkattu-extensive-damage-to-houses"
published_at: "2026-05-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02be501a3bb_Extensive_damage_to_houses.jpg"
keywords: []
---

# കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

> **Lead Summary:** കക്കട്ടില്‍: തിങ്കളാഴ്ച വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ വട്ടോളിയിൽ വ്യാപക നാശനഷ്ടം. വട്ടോളിയിലെ ഹരിതകർമ്മസേന പ്രവർത്തക സ്‌നിത അജിത്തിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. കിടപ്പുമുറിയിലെയും മറ്റ് മുറികളിലെയും സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച നിലയിലാണ്.

## Article Content

കക്കട്ടില്‍: തിങ്കളാഴ്ച വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ വട്ടോളിയിൽ വ്യാപക നാശനഷ്ടം. വട്ടോളിയിലെ ഹരിതകർമ്മസേന പ്രവർത്തക സ്‌നിത അജിത്തിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. കിടപ്പുമുറിയിലെയും മറ്റ് മുറികളിലെയും സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച നിലയിലാണ്.

വട്ടോളി കുറ്റിയിൽ രാജന്റെ (ബാബു) വീട്ടിലും മിന്നലിൽ കനത്ത നഷ്ടമുണ്ടായി. കുടിവെള്ള മോട്ടോർ, ഫാനുകൾ, ഇൻവെർട്ടർ, സ്വിച്ച് ബോർഡുകൾ എന്നിവ മിന്നലേറ്റ് പൂർണ്ണമായും നശിച്ചു. മേഖലയിലെ പല വീടുകളിലും സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358864/heavy-rain-and-thunderstorm-in-kakkattu-extensive-damage-to-houses)