---
title: "ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged man found hanging inside house in Akkali"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/358921/middle-aged-man-found-hanging-inside-house-in-akkali"
published_at: "2026-05-12T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02e62c87f49_WhatsApp_Image_2026-05-12_at_2.04.04_PM.jpeg"
keywords: []
---

# ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കുറ്റ്യാടി: ആക്കൽ വട്ടപ്പൊയിൽ സ്വദേശിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പൊയിൽ പൊക്കന്റെ മകൻ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.

## Article Content

കുറ്റ്യാടി: ആക്കൽ വട്ടപ്പൊയിൽ സ്വദേശിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പൊയിൽ പൊക്കന്റെ മകൻ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.

വീടിനടുത്തുള്ള കൂടയുടെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഉടൻ തന്നെ ബന്ധുക്കൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/358921/middle-aged-man-found-hanging-inside-house-in-akkali)