---
title: "ഇനി ഓരോ വീട്ടിലും ‘മുട്ടഗ്രാമം’; കുറ്റ്യാടി സഹകരണ ബാങ്കിന്റെ ‘മുട്ടഗ്രാമം’ പദ്ധതിക്ക് തുടക്കം"
english_title: "Kuttiadi Cooperative Bank's 'Muttagramam' project launched"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359074/kuttiadi-cooperative-banks-muttagramam-project-launched"
published_at: "2026-05-13T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a040de90d741_Kuttiadi_Cooperative_Banks_Muttagramam_project_launched.jpg"
keywords: []
---

# ഇനി ഓരോ വീട്ടിലും ‘മുട്ടഗ്രാമം’; കുറ്റ്യാടി സഹകരണ ബാങ്കിന്റെ ‘മുട്ടഗ്രാമം’ പദ്ധതിക്ക് തുടക്കം

> **Lead Summary:** **കുറ്റ്യാടി:[ **[ ] കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്കായി നടപ്പിലാക്കുന്ന 'മുട്ടഗ്രാമം' പദ്ധതിക്ക് തുടക്കമായി. വട്ടോളി വടയം ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.സി. രവീന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എൻ.പി. പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി:[ **[ ] കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർഷകർക്കായി നടപ്പിലാക്കുന്ന 'മുട്ടഗ്രാമം' പദ്ധതിക്ക് തുടക്കമായി. വട്ടോളി വടയം ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.സി. രവീന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എൻ.പി. പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർക്കായി പ്രത്യേക ആനുകൂല്യങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയാണ് ബാങ്ക് നടപ്പിലാക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകർക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മദർലാൻഡ് ഹൈടെക് പൗൾട്രി കേജ്‌ പ്രതിനിധി യു. ബിജു ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ബിന്ദു ചാലക്കുളത്തിൽ, ഒ.പി. രജിന, കെ.കെ. ഗിരീഷ്, എം.കെ. രാജീവൻ, കെ. രജിൽ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബീന സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359074/kuttiadi-cooperative-banks-muttagramam-project-launched)