---
title: "ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; കുറ്റ്യാടി സ്കൂളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്"
english_title: "Interested in teaching? Temporary teacher vacancy at Kuttiadi School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359113/interested-in-teaching-temporary-teacher-vacancy-at-kuttiadi-school-new-"
published_at: "2026-05-13T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04247913634_Temporary_teacher_vacancy_at_Kuttiadi_School.jpg"
keywords: []
---

# ഉദ്യോഗാർത്ഥികളെ ഇവിടെ ശ്രദ്ധിക്കൂ...; കുറ്റ്യാടി സ്കൂളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

> **Lead Summary:** **കുറ്റ്യാടി:[ ** കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മേയ് 21, 22 തീയതികളിൽ സ്കൂൾ ഹയർ സെക്കൻഡറി ഓഫീസിൽ വെച്ച് നടക്കും.

## Article Content

**കുറ്റ്യാടി:[ ** കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മേയ് 21, 22 തീയതികളിൽ സ്കൂൾ ഹയർ സെക്കൻഡറി ഓഫീസിൽ വെച്ച് നടക്കും.

മേയ് 21-ന് രാവിലെ 9 മണിക്ക് മാത്തമാറ്റിക്സ് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) വിഷയങ്ങൾക്കും 11 മണിക്ക് ബോട്ടണി (ജൂനിയർ), അറബിക് (ജൂനിയർ) വിഷയങ്ങൾക്കുമാണ് ഇന്റർവ്യൂ. മേയ് 22-ന് രാവിലെ 9 മണിക്ക് ഇംഗ്ലീഷ് (സീനിയർ), ഫിസിക്സ് (സീനിയർ) വിഷയങ്ങൾക്കും 11 മണിക്ക് കെമിസ്ട്രി (സീനിയർ), സുവോളജി (സീനിയർ & ജൂനിയർ) വിഷയങ്ങൾക്കും അഭിമുഖം നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359113/interested-in-teaching-temporary-teacher-vacancy-at-kuttiadi-school-new-)