---
title: "നരിക്കൂട്ടംച്ചാലിൽ പിക്കപ്പ് വാൻ ബസ്സിലും ഓട്ടോയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം;ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Autorickshaw driver injured after pickup van hits bus and auto in Narikkuttamchal; Police have registered a case against the driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359304/autorickshaw-driver-injured-after-pickup-van-hits-bus-and-auto-in-narikkuttamchal-police-have-registered-a-case-against-the-driver"
published_at: "2026-05-14T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055d7458f08_Police_have_registered_a_case_against_the_driver.jpg"
keywords: []
---

# നരിക്കൂട്ടംച്ചാലിൽ പിക്കപ്പ് വാൻ ബസ്സിലും ഓട്ടോയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവം;ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

## Article Content

കുറ്റ്യാടി: അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ പെരുമ്പാറേമ്മൽ ചീക്കോന്ന്ച്ചാലിൽ വീട്ടിൽ സുബൈർ (52) ആണ് പരിക്കേറ്റത്.

നാദാപുരം ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് എതിരെ വടകര ഭാഗത്തേക്ക് പോവുകയായിരുന്നകെഎസ്ആർടിസി ബസ്സിലിടിച്ചു. തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പിക്കപ്പ് വാൻ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണു. ഇദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റു. പിക്കപ്പ് വാനും ഓട്ടോറിക്ഷയ്ക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മനുഷ്യജീവന് അപകടം വരുത്തത്തക്ക രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359304/autorickshaw-driver-injured-after-pickup-van-hits-bus-and-auto-in-narikkuttamchal-police-have-registered-a-case-against-the-driver)