---
title: "പട നയിച്ച നായകൻ തന്നെ ജനനായകൻ; കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം ഇന്ന്"
english_title: "The hero who led the battle is the leader of the people; UDF's jubilant display in Kuttiadi today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359370/the-hero-who-led-the-battle-is-the-leader-of-the-people-udfs-jubilant-display-in-kuttiadi-today"
published_at: "2026-05-14T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05924823626_JL,.jpg"
keywords: []
---

# പട നയിച്ച നായകൻ തന്നെ ജനനായകൻ; കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം ഇന്ന്

> **Lead Summary:** **കുറ്റ്യാടി:[ **[ ]വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആവേശം പ്രകടിപ്പിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമം കുറിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

## Article Content

**കുറ്റ്യാടി:[ **[ ]വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആവേശം പ്രകടിപ്പിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനം നടക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമം കുറിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

ദില്ലിയിൽ എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ ഉയർന്ന നേതൃത്വ തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. 11 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹൈക്കമാൻഡ് വി.ഡി. സതീശനെ നായകസ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359370/the-hero-who-led-the-battle-is-the-leader-of-the-people-udfs-jubilant-display-in-kuttiadi-today)