---
title: "ഓർമ്മ പുതുക്കി; സിപിഐ എം വേളം ലോക്കൽ മുൻ സെക്രട്ടറി പി.പി. ശങ്കരനെ അനുസ്മരിച്ചു"
english_title: "Memories refreshed; CPI(M) Velam local former secretary P.P. Sankaran remembered"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359525/memories-refreshed-cpim-velam-local-former-secretary-pp-sankaran-remembered"
published_at: "2026-05-15T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b4848b5d4_Velam_local_former_secretary_P.P.jpg"
keywords: []
---

# ഓർമ്മ പുതുക്കി; സിപിഐ എം വേളം ലോക്കൽ മുൻ സെക്രട്ടറി പി.പി. ശങ്കരനെ അനുസ്മരിച്ചു

> **Lead Summary:** വേളം: സിപിഐ എം വേളം ലോക്കൽ സെക്രട്ടറിയും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ശങ്കരൻ അനുസ്മരണ പൊതുയോഗം നടന്നു. കുറുമ്പ്രനാട് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മണിമല ഡിവിഷൻ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

## Article Content

വേളം: സിപിഐ എം വേളം ലോക്കൽ സെക്രട്ടറിയും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ശങ്കരൻ അനുസ്മരണ പൊതുയോഗം നടന്നു. കുറുമ്പ്രനാട് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മണിമല ഡിവിഷൻ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.

അനുസ്മരണ പൊതുയോഗം ഉണ്ണികൃഷ്ണൻ വയനാട് ഉദ്ഘാടനം ചെയ്തു. ഒ.പി. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗം എൻ.കെ. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി.എം. കുമാരൻ, ഇ.കെ. നാണു എന്നിവർ സംസാരിച്ചു. ഒ.ടി. ശോഭനൻ സ്വാഗതവും പറഞ്ഞു. പി.പി. ശങ്കരന്റെ പൊതുപ്രവർത്തന മേഖലയിലെ സംഭാവനകളെ യോഗം സ്മരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359525/memories-refreshed-cpim-velam-local-former-secretary-pp-sankaran-remembered)