---
title: "ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "Second death anniversary of Congress leader E.C. Pokkan observed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359539/second-death-anniversary-of-congress-leader-ec-pokkan-observed"
published_at: "2026-05-15T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bc562b886_Second_death_anniversary_of_Congress_leader_E.C.jpg"
keywords: []
---

# ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** കക്കട്ടില്‍: പാതിരിപ്പറ്റയിലെ കോൺഗ്രസ് ബൂത്ത് ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്ന ഇ.സി. പൊക്കന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

കക്കട്ടില്‍: പാതിരിപ്പറ്റയിലെ കോൺഗ്രസ് ബൂത്ത് ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്ന ഇ.സി. പൊക്കന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം പി.ടി.കെ. രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, യുഡിഎഫ് നേതാക്കളായ പി.പി. അശോകൻ, സി.കെ. അബു, പി. രവീന്ദ്രൻ, ജമാൽ മൊകേരി, ഇ.സി. ബാലൻ, വി.കെ. മമ്മു, ലാലു എടക്കാട്ട്, കെ.പി. കണ്ണൻ, ദമയന്തി, ശ്യാമള, ശശി, കെ.പി. ജിതിൻ, എൻ.കെ. പ്രേമൻ, കെ.പി. കണാരൻ, അനന്തൻ തുടങ്ങിയവർ സംസാരിച്ചു. ഇ.സി. പൊക്കന്റെ പാർട്ടി പ്രവർത്തനങ്ങളെയും സാമൂഹിക സംഭാവനകളെയും യോഗം അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359539/second-death-anniversary-of-congress-leader-ec-pokkan-observed)