---
title: "സ്കൂൾ തുറക്കാൻ ഒരുങ്ങാം; കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി"
english_title: "Consumerfed School Market begins operations in Kakkattu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359589/consumerfed-school-market-begins-operations-in-kakkattu"
published_at: "2026-05-15T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06dd0a4827e_Consumerfed_School_Market_begins_operations_in_Kakkattu.jpg"
keywords: []
---

# സ്കൂൾ തുറക്കാൻ ഒരുങ്ങാം; കക്കട്ടിൽ കൺസ്യൂമർഫെഡ് സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി

> **Lead Summary:** **കക്കട്ട്: [ ** അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കൺസ്യൂമർഫെഡിന്റെ സ്കൂൾ മാർക്കറ്റ് കക്കട്ടിൽ പ്രവർത്തനം തുടങ്ങി.

## Article Content

**കക്കട്ട്: [ ** അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കൺസ്യൂമർഫെഡിന്റെ സ്കൂൾ മാർക്കറ്റ് കക്കട്ടിൽ പ്രവർത്തനം തുടങ്ങി.

കക്കട്ട് കൈരളി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റിലാണ് സ്കൂൾ വിപണി ഒരുക്കിയിരിക്കുന്നത്. മാർക്കറ്റിന്റെ ഉദ്ഘാടനം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവഹിച്ചു.

പൊതുവിപണിയേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് ഉൽപ്പന്നങ്ങൾ ഇവിടെ വിൽക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിലുകൾ, മറ്റ് സ്റ്റേഷണറി ഇനങ്ങൾ എന്നിവയ്ക്ക് പുറമെ ഗുണമേന്മയുള്ള ത്രിവേണി നോട്ട്ബുക്കുകളുടെ വിപുലമായ ശേഖരവും വിപണിയിലുണ്ട്.

വിലക്കയറ്റത്തിന്റെ കാലത്ത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് ഈ സർക്കാർ ഇടപെടൽ. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 500-ൽ പരം സ്കൂൾ വിപണികളാണ് ഇത്തവണ തുറന്നിട്ടുള്ളത്.

കക്കട്ട് വനിതാ സഹകരണ ബാങ്ക് സെക്രട്ടറി വിന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇൻ ചാർജ് ജെനിൽ കുമാർ സി.പി. സ്വാഗതവും നിജിഷ് ടി.പി. നന്ദിയും പറഞ്ഞു. ജൂൺ മാസം വരെ വിപണിയുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമായിരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359589/consumerfed-school-market-begins-operations-in-kakkattu)